കൊച്ചി: എമിരേറ്റ്സ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കില്ല. ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ അധികൃതരില്‍നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.
സന്ദര്‍ശകവിസയില്‍ എത്തി യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ എമിരേറ്റ്സ് എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ആറിനാണു സര്‍വീസുകള്‍ ആരംഭിക്കുക.
എമിരേറ്റ്സ് എയര്‍ലൈന്‍സ് ആറാം തീയതി സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ദുബായില്‍നിന്ന് ലണ്ടന്‍, പാരീസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍.
ദുബായിക്കു പുറത്തേക്കു യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന ഫ്ളൈറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടാകില്ല. സന്പര്‍ക്കം ഒഴിവാക്കാന്‍ വിമാനങ്ങളില്‍നിന്ന് മാസികകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !