അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒാഡിറ്റിങ് വിഭാഗം സെക്രട്ടറിയും പ്രമുഖ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.കെ. അബ്ദുല്‍ കരീം ഹാജി (62) കോവിഡ് 19 ബാധിച്ച് അബൂദബിയില്‍ അന്തരിച്ചു. രണ്ടാഴ്ച മുന്‍പ് രോഗബാധിതനായി അബുദബിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹാജിയെ ഏതാനും ദിവസം മുന്‍പ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദ്രോഗവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതിനാലാണ് അസുഖം ഗുരുതരമായതും മരണം സംഭവിച്ചതും.
അബൂദബി സുന്നി സെന്റര്‍ ട്രഷറര്‍, കെ.എം.സി.സി മുന്‍ പ്രസിഡന്‍റ്, തിരുവത്ര വെല്‍ഫെയര്‍ അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍, അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അബുദബി തിരുവത്ര മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു.ഭാര്യ: സുബൈദ. മക്കള്‍: ബഷീര്‍, ജലീല്‍, ഗഫൂര്‍.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അബൂദബിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !