കോവിഡ് വ്യാപന നിയന്ത്രണം കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ സൗദി അറേബ്യയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടുത്തയാഴ്ച വിമാനമെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് വിമാന സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദം പരിഗണിച്ച് ഇന്ത്യയിലെ ലോക് ഡൗണ്‍ സമയപരിധി അവസാനിക്കുന്നതോടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വണ്‍വേ രീതിയില്‍ സര്‍വീസായിരിക്കും ഉണ്ടാവുക. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ താമസിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളൊരുക്കിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിവരികയാണ്.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഇന്ത്യക്കാരുടെ ലിസ്റ്റ് എംബസിയും കോണ്‍സുലേറ്റും ക്രോഡീകരിച്ചുവരികയാണെന്നാണ് വിവരം. ഗര്‍ഭിണികള്‍ക്കാണ് മുന്‍ഗണന. പ്രായമായവര്‍ക്കാണ് രണ്ടാം സ്ഥാനം. ഇതുവരെ എംബസിയിലെ ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ച എല്ലാവരുടെയും പൂര്‍ണ വിവരങ്ങള്‍ എംബസി ശേഖരിച്ചുവെച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ത്യന്‍ എംബസി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പ്രത്യേക വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്. https://t.co/K5Hbmr4cFP എന്ന ലിങ്കിലാണ് ഇതിനുള്ള സൗകര്യമുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !