തൃശൂര്‍: തൃശൂര്‍ കാറളത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിവി വാസുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് 4.30ഓടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീര്‍ക്കാമെന്നു പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു പ്രതികള്‍.
ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിഷ്ണു മരിച്ചത്.
പരിക്കേറ്റ മറ്റ് 2 പേരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഇരിങ്ങാലക്കുട കാറളം സ്വദേശികളായ വിഷ്ണു, വിവേക്, വിശാഖ് എന്നിവരാണ് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !