ദുബായ് : വ്യവസായ പ്രമുഖന് ജോയി അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്.ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില് നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു. മരണത്തിനു പിന്നില് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല് ഗൂഢാലോചനകള് ഇല്ലായെന്നും സാമ്ബത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും ബര് ദുബായ് പൊലീസ് സ്റ്റേഷന് ഡയറക്ടര് ബ്രിഗേഡിയര് അബ്ദുല്ലാ ഖദീം ബിന് സുറൂര് അറിയിച്ചു.
കഴിഞ്ഞ 23നാണ് ജോയിയെ മരിച്ച നിലയില് ദുബായില് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ബന്ധുക്കള് അറിയിച്ചത്.
എണ്ണ ശുദ്ധീകരണ മേഖലയില് പ്രവര്ത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന സ്ഥാപനത്തിന്റെ എംഡിയായിരുന്നു. മറ്റു നിരവധി കമ്ബനികളില് ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്.
അതിനിടെ, ജോയിയുടെ മൃതദേഹം പ്രത്യേക എയര് ആംബുലന്സ് ചാര്ട്ടര് ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഇതിന് ഇന്ത്യന് ആഭ്യന്തര മന്ത്രാലയം അനുമതിയായി. ജോയിയുടെ ഭാര്യക്കും മക്കള്ക്കും അതേ വിമാനത്തില് അനുഗമിക്കാനും അനുമതി നല്കി.യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാലുടന് വിമാനം പുറപ്പെടുമെന്ന് ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !