ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19) രാജ്യത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും....
സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രില്‍ 2 നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് lock down പ്രഖ്യാപിച്ച ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഒരുമിച്ച് ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. കൊറോണ വൈറസ് ബാധയെ ത്തുടര്‍ന്ന് ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് lock down പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
അതേസമയം, ലോകാരോഗ്യ സംഘടന (WHO)COVID-19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് 20ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും നിര്‍ണ്ണായക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നടങ്കം യോജിച്ച് മുന്നോട്ടുപോകണമെന്നും യോഗം വിലയിരുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !