മലപ്പുറം : കോവിഡ് 19 വൈറസ് ഭീഷണി ചെറുക്കാന്‍ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തി സാമൂഹിക അടുക്കളകള്‍. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 109 സാമൂഹിക അടുക്കളകളില്‍ നിന്നായി ഇന്നലെ (മാര്‍ച്ച് 31) 2,750 പേര്‍ക്ക് പ്രാതലും 40,555 പേര്‍ക്ക് ഉച്ചഭക്ഷണവും 13,614 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തുകളില്‍ 1,941 പേര്‍ക്ക് പ്രാതലും 32,053 പേര്‍ക്ക് ഉച്ചഭക്ഷണവും 12,707 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ പ്രാതല്‍ 809 പേര്‍ക്കും ഉച്ചഭക്ഷണം 8,502 പേര്‍ക്കും 907 പേര്‍ക്ക് അത്താഴവും നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !