മലപ്പുറം: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്ത് മാതൃകയാകുകയാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം കമ്മ്യൂനിറ്റി സര്‍വീസ് സെന്ററിന്റെ സഹായത്തോടെയാണ് കോവിഡ് 19 ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുഖാവരണം വികസിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 50 ഷീല്‍ഡുകള്‍ കോളജ് അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സക്കീനക്ക് കൈമാറി.
അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന മുഖാവരണത്തിന് 120 രൂപയോളമാണ് നിര്‍മാണച്ചെലവ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കമ്യൂനിറ്റി സര്‍വീസ് സെന്റര്‍ കോളജ് ഇന്‍ ചാര്‍ജ് കെ. നിഷാദ, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ കെ. നഫീസ, കമ്മ്യൂനിറ്റി സര്‍വീസ് കോളജ് ഇന്‍ ചാര്‍ജ് സജീര്‍, ഫാബ് ലാബ് ഇന്‍ചാര്‍ജ് ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ഥി കെ. കെ ദിപുവും സംഘവുമാണ് മുഖാവരണം വികസിപ്പിച്ചെടുത്തത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്. വരദരാജന്റെ നിര്‍ദേശപ്രകാരം കോളജിലെ മിനി ഫാബ് ലാബിലായിരുന്നു ഫെയ്‌സ് ഷീല്‍ഡ് നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !