മരണനിരക്ക് 21ആയി . രോഗമുക്തി നേടിയവരുടെ എണ്ണം 328.
ജിദ്ദ : സൗദിയില്‍ 165 പുതിയ കോവിഡ് കേസുകൾ . എന്ന് മാത്രം 5 മരണം. ഇതോടെ മരണം 21ആയി . ആകെ രോഗികളുടെ എണ്ണം 1885 .രോഗമുക്തി നേടിയവരുടെ എണ്ണം 328. ഇന്ന് മാത്രം 64പേര് രോഗമുക്തി നേടി.
മക്ക 48, മദീന 46, ജിദ്ദ 30, ഖഫ്ജി 9, റിയാദ് 9, ഖമീസ് മുശൈത്ത് 6, ഖത്തീഫ് 6, ദമാം 4, ദഹ്‌റാന്‍ 4, അബഹ് 2, റാസുതന്നൂറ, ബീശ, അഹദ്‌റുഫൈദ, 1എന്നിങ്ങനെയാണ് പുതിയ കണക്കുകൾ. മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഇന്നലെ ഏറ്റവും കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല. ഇവിടെയുള്ളവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളിലേക്ക് പോകുന്നതിനും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നുവരെ അനുവദിക്കും. മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. ഫാര്‍മസി, ഭക്ഷ്യ വസ്തുവില്‍പന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവ ഒഴികെ ബാക്കിയുള്ളവ പ്രവര്‍ത്തിക്കരുത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !