വളാഞ്ചേരി: ആയിരത്തോളം സാനിറ്ററൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ് എന്നിവ നൽകി വളാഞ്ചേരി പാണ്ടികശാല TP മുഹമ്മദ് മാസ്റ്റർ
മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്ത് .
വളാഞ്ചേരി പോലീസ് സ്റ്റേഷൻ, വളാഞ്ചേരി മുനിസിപ്പാലിറ്റി,കാവുംപുറം ഹെൽത്ത് സെന്റർ, എടയൂർ PHC , കുറ്റിപ്പുറം താലൂക്ക് ആശുപത്രി , ഇരിമ്പിളിയം PHC, കൊടുമുടി ജീവനി പാലിയേറ്റിവ് കെയർ, വളാഞ്ചേരി വില്ലേജ് ഓഫീസ്
എന്നിവിടങ്ങളിൽ നിയമ പാലകർ, ആശാ വർക്കേഴ്സ്, സന്നദ്ധ വളണ്ടീയർമ്മാർ എന്നിവർക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സാനിറ്റൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ് എന്നിവയാണ്
ഹെൽത്ത് ഇൻസ്‌പെക്ടർമ്മാരുടെയും,SHO മാരുടെയും അവശ്യ പ്രകാരം നൽകിയത്.
വിതരണം ചെയ്യുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ടി. പി. അബ്ദുൽ ജബ്ബാർ (ട്രസ്റ്റ് ചെയർമാൻ )ടി. പി. എം. സൈനുദ്ധീൻ (ട്രസ്റ്റ് സെക്രട്ടറി )
ഹൈദർ. പി (ട്രസ്റ്റ് വൈസ് ചെയർമാൻ )ഇ. പി. അച്ചുതൻ (ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി )
ഹംസ. ടി. പി, മാധവൻ. വി. പി, അബ്ദുള്ള കുട്ടി. ടി. പി, ഷാഹിന. എം. വി (ട്രസ്റ്റ് വനിതാ സബ് കമ്മിറ്റി ചെയർ പേഴ്സൻ )എന്നിവർ പങ്കെടുത്തു
അടുത്ത ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിൽ കൂടി സാമഗ്രികൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !