ഭൂമിക്കൊരു ദിവസം എന്ന രീതിയിൽ ലോകത്താകമാനം ഏപ്രീൽ 22 ലോക ഭൗമദിനമായി ആചരിക്കുന്ന പശ്ചാതലത്തിൽ, ഭൂമിയുടെ പച്ചപ്പ് നിലനിർത്തുക, ഭക്ഷ്യ ധാന്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മുടെ സംസ്ഥാനത്തെ പച്ചക്കറിയിൽ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയും - അതിജീവനത്തിനൊരു കൈത്താങ്ങ് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന മുദ്രാവാക്യമുയർത്തി CPI(M) സംസ്ഥാനത്തൊട്ടാകെ നടത്തുന്ന വീട്ടു വളപ്പിലെ പച്ചക്കറി കൃഷിയുടെ ആതവനാട് പഞ്ചായത്ത്തല ഉദ്ഘാടനം ചെല്ലൂരിലെ കരിങ്കപ്പാറ ഖാലിദ്,അസ്കറലി എന്നിവരുടെ 1.5 ഏക്കർ വരുന്ന കൃഷിയിടത്തിൽ വിത്ത് നട്ട് കൊണ്ട് CPI(M) ആതവനാട് ലോക്കൽ സെക്രട്ടറി അരീക്കാടൻ മമ്മു മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ C രഞ്ജിത് (KSTA), KC മരക്കാർ എന്ന കുഞ്ഞുട്ടി, KP. നസീർ ബാബു, KP.അക്ബർ, KV.അബ്ദുഹിമാൻ, KV. നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ആതവനാട് പഞ്ചായത്തിലെ ഏറ്റവും നല്ല പുരയിട കൃഷിക്ക് സമ്മാനം നൽകാനും CPI(M) ആതവനാട് ലോക്കൽ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !