വ്യാജമദ്യ നിർമാണത്തിനിടെ മുൻ എക്‌സൈസ് ഓഫീസർ പിടിയിൽ. കൊല്ലം കാപ്പിൽ സ്വദേശി ഹാരി ജോൺ ആണ് പിടിയിലായത്. 500 ലിറ്റർ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജമദ്യ നിർമാണം
സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ എക്‌സൈസിൽ നിന്നും നേരത്തെ പുറത്താക്കിയതാണ്. അടുത്തിടെ ഇയാളുടെ അടുത്ത അനുയായി രാഹുൽ എന്ന യുവാവിനെ 28 കുപ്പി മദ്യവുമായി പോലീസ് പിടികൂടിയിരുന്നു. രാഹുലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കായംകുളത്തുള്ള വീട് റെയ്ഡ് നടത്തിയത്.
ഹോളോഗ്രാം സ്റ്റിക്കറുകൾ, വലിയ കാനുകളിൽ മദ്യം എന്നിവടയടക്കം എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !