ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ 49 മുന്‍നിര കായികതാരങ്ങളുമായി ചര്‍ച്ച നടത്തി. ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോനി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവ്‌രാജ് സിങ്, കെ.എല്‍. രാഹുല്‍, ഒളിമ്ബ്യന്‍ പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്‌സിങ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ തുടങ്ങിയവരും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ചര്‍ച്ചയില്‍ പങ്കെടുത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ കായികതാരങ്ങളുടെ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളോട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പങ്കുവെയ്ക്കണമെന്നും കായികതാരങ്ങളോട് മോദി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !