കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളാ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് ഓം ബിര്‍ള പറഞ്ഞു
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അഭിനന്ദനം അറിയിച്ചത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദനം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു
രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്ന രീതിയിലായിട്ടും കൊവിഡ് മരണങ്ങള്‍ കേരളം ഫലപ്രദമായി തടഞ്ഞത് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയവും എടുത്തു കാണിച്ചിരുന്നു. കേരളത്തിന്റെ ഇടപെടല്‍ മാതൃകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !