എടയൂർ: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് ഈ കൊറോണ കാലത്ത് യുവാക്കൾ മാതൃകയാവുകയാണ്. എടയൂർ ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ വിഭാഗത്തിൽ പെട്ട വർക്ക് ജീവൻ രക്ഷാ ഔഷധ മരുന്നുകൾ വാങ്ങുന്നതിനും, സൂക്ഷിക്കുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർക്ക് ഷുക്കൂർ പരവക്കൽ കൈമാറി. പഞ്ചായത്ത് സെക്രട്ടറി പി പി അബ്ബാസ്, കെ പി യാസർ അറഫാത്ത്, ബിജു കോട്ടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അംഗനവാടികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്ത് പ്രസിഡണ്ട് റജുലക്ക് ഷുക്കൂർ പരവക്കൽ കൈമാറിയിരന്നു. വളാഞ്ചേരി നഗരസഭയിലെ അംഗൻവാടികൾക്കും, വയോമിത്രം പദ്ധതി അംഗങ്ങൾക്കും ഉള്ള പേപ്പർ ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്കും ഷുക്കൂർ കൈമാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !