തിരൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകളെ കൂട്ടിയ ഡോക്ടറെ സസ്പെന്റ് ചെയ്തു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്റഫിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദില്‍ ആളുകളെ കൂട്ടി നമസ്‌കാരം നടത്തിയതിനാണ് നടപടി.
കോവിഡ് 19 രോഗ പ്രതിരോധ സമയത്തെ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. നമസ്‌കാരത്തില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു്. ഇയാള്‍ പള്ളിയില്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് പരിസരവാസികളാണ് പരാതി നല്‍കിയത്.
കോവിഡ് 19 വ്യാപനം തടയാന്‍ പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ഡോക്ടറെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !