മലയാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കിഴക്കൻ പ്രവിശ്യാ നഗരിയായ ദമാമിനടുത്ത് അൽഖോബാർ റാക്കയിലാണ് സംഭവം. വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാ(32)ണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കോട്ടയം തിരുവല്ല സ്വദേശി ജിജു പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇന്നലെ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞതിനു ശേഷം താമസ സ്ഥലത്തു എത്തിയ പീറ്ററും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഒരാളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സക്കീറിനെ പിടികൂടിയത്. വാക്കേറ്റത്തിനിടെ കൊല്ലം സ്വദേശി സക്കീർ കത്തിയെടുത്തു കുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !