കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ ഇൻസ്പെക്ടർ നാസർ സി.കെ , സബ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും ഉള്ള അഥിതി തൊഴിലാളികൾക്ക് അരിയും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ ജോലികൾക്ക് പോകാൻ കഴിയാത്ത ഇവർ പല ആവിശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ജനമൈത്രി പോലീസ് സേനാംഗങ്ങൾ ഇതിനെ തുടർന്ന് ഇവരുമായി ബന്ധപ്പെട്ടതിൽ നിന്നും പലരും ദുരിതത്തിൽ ആണെന്നും ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ അവർക്കായി മുന്നിട്ടിറങ്ങുകയും തുടർന്ന് കറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശ്രീ നാസർ സികെ സബ് ഇൻസ്പെക്ടർ ശ്രീ രഞ്ജിത് കെ ആർ എന്നിവരുടെ നേതൃത്വത്തിൽ ഇത്തരത്തിൽ കഷ്ടപ്പെടുന്ന അഥിതി തൊഴിലാളികൾക്കായി ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !