മാറാക്കര പഞ്ചായത്ത് ഏർക്കര മൂന്നാം വാർഡിലെ അതിഥി തൊഴിലാളികൾക്ക് വാർഡ് മെമ്പർ ഒ.കെ സലീന സുബൈർ സംഘടിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ കിറ്റ് കാടമ്പുഴ എസ്.ഐ അതിഥി തൊഴിലാളികൾക്ക് നൽകി.വാർഡിലെ 133 അതിഥി തൊഴിലാളികളെ നേരിൽ കണ്ട് ബിൽഡിങ്ങ് ഉടമകളുമായി സംസാരിച്ച് വാടക ഒഴിവാക്കി കൊടുത്തു. തൊഴിലുടമകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ഉടമകളുമായി സംസാരിച്ച് അവർക്കുള്ള ഭക്ഷണം ഉറപ്പു വരുത്തി.കൂലി പണിയെടുക്കുന്ന 40 തൊഴിലാളികൾക്ക് 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി.
വാർഡ് മെമ്പർ ഒ കെ സലീന സുബൈറിന്റെ അദ്യക്ഷതയിൽ കാടാമ്പുഴ എസ്.ഐ ഉദ്ഘാടനം ചെയ്തു. ഒ കെ സുബൈർ, പി.ടി റഷീദ്, സാബു ചാരത്ത്, ഗഫൂർ ടി.പി, ഒ കെ നജീബ് എന്നിവർ പങ്കെടുത്തു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !