![]() |
Representative image |
സർക്കാർ കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ വ്യവസ്ഥകൾ പാലിക്കാതെയും ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചും പുറത്തിറങ്ങിയ രണ്ടു പേർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. കുമ്പിടി സ്വദേശി കോടൂർ നമ്പ്രത്ത് ശിവപ്രസാദ്, മല്ലൂർ കടവ് സ്വദേശി മോയത്ത് വളപ്പിൽ അഷ്റഫ് എന്നിവർക്കെതിരെയാണ്
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ നാസർ സി.കെ കേസെടുത്തത്. സർക്കാർ കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ വ്യവസ്ഥകൾ പാലിക്കാതിരുന്നതും ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചു പൊതു ജനങ്ങളുമായി ഇടപഴകി പകർച്ച വ്യാധികൾ വ്യാപിക്കുന്നതിനും പൊതു സുരക്ഷക്ക് വീഴ്ചയുണ്ടാക്കിയതുമായ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത് . എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ഹോം ക്വാറന്റൈനിൽ നിൽക്കാനുള്ള നിർദ്ദേശം വകവെക്കാതെ ഭാര്യവിട്ടിലും മറ്റും ചുറ്റി നടക്കുന്നതായി ഹെൽത്ത് ഇൻസ്പെക്ടർ മെയ്തീൻ കുട്ടിപരാതി നൽകിയ പ്രകാരം കുറ്റിപ്പുറം ഹേം സ്റ്റഡ് വില്ലയിലെ താമസക്കാരനായ ജയനെതിരെയും കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !