തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നു മുതല്‍ പൊതുസ്‌ഥലങ്ങളിലും ജോലിസ്‌ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. മുഖാവരണം (മാസ്‌ക്) ധരിക്കാതെ പുറത്തിറങ്ങുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നു സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ചു കോടതിയില്‍ പെറ്റി കേസ് ചാര്‍ജ് ചെയ്യും. 200 രൂപയാണു പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. വീട്ടില്‍ നിര്‍മ്മിച്ചതും തുണികൊണ്ടുള്ളതുമായ മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവ ഉപയോഗിക്കാം-അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !