വളാഞ്ചേരി: കോവിഡ്19 ദുരിതത്തെ തുടർന്ന് ബുദ്ധിമുട്ടിലായ പ്രാദേശിക മാധ്യമ പ്രവർത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള നിവേദനം മലപ്പുറം ജില്ലാ കലക്ടർക്ക് കാട്ടിപരുത്തി വില്ലേജ് ഓഫീസർ മുഖേന പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ, സി.രാജേഷ് തുടങ്ങിയവർ കൈമാറി. ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പ്രാദേശിക പത്ര ദൃശ്യമാധ്യമ പ്രവർത്തകർക്ക് സർക്കാരിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് സഹായം ലഭ്യമാക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !