മുതിര്‍ന്ന ബോളിവുഡ് ആഭിനയതാവ് ഋഷി കപ്പൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 2018ലാണ് ഋഷി കപൂറിന് ക്യാന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ചികിത്സയ്ക്ക് ശേഷം അമേരിക്കയില്‍നിന്നും തിരികെയെത്തിയത്. കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 'ദ് ഇന്റേണ്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിനൊപ്പം അഭിനായിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന് അടുത്തിടെ അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് മരണം. ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപ്പൂര്‍ മകനാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !