രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 33,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 33,050 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്ത് മരണസംഖ്യ 1074 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തു. ഗുജറാത്തിൽ രോഗികളുടെ എണ്ണം നാലായിരം കടന്നു. 8325 പേർ ഇതിനോടകം രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ 9915 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 432 പേർ സംസ്ഥാനത്ത് ഇതിനോടകം മരിച്ചു. ഗുജറാത്തിൽ 197 പേർ മരിച്ചു. ഡൽഹിയിൽ 3449 പേർക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം രണ്ട് ദിവസത്തിനകമുണ്ടാകും. ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന മേയ് 3ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !