മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. നൂറോളം തൊഴിലാളികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
നിരവധി അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ട്. എന്നാല്‍ ഭക്ഷണം വേണ്ട, നാട്ടിലെത്താന്‍ സൗകര്യം ചെയ്തു തന്നാല്‍ മതിയെന്നാണ് അതിഥി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രകടനത്തിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ കോട്ടയത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !