വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ ഇപ്പോൾ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾക്ക് കഴിക്കാനുള്ള മരുന്നുകൾ എത്തിച്ച് നൽകാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ പദ്ധതികളാവിഷ്ക്കരിച്ചു. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരു മാസത്തേക്കുള്ളത് എത്തിച്ച് നൽകാനാണ് പദ്ധതി. മണ്ഡലത്തിലെ കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഇത് സംബന്ധിച്ച ആലോചനാ യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്നു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ അഷ്റഫ് അമ്പലത്തിങ്ങൽ, എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
കോട്ടക്കൽ മണ്ഡലത്തിൽ നിന്നും പ്രസ്തുത മരുന്ന് ആവശ്യമുള്ളവർ ഏപ്രിൽ 22 ന് 5 മണിക്ക് മുമ്പായി എം.എൽ.എ ഓഫീസുമായി ബന്ധപ്പെടുക.
9048 111 183
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !