തിരുനാവായ: കോവിഡ് 19 രോഗ വ്യാപന ഭീതിയിൽ വിദേശ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളായ മുഴുവൻ മലയാളികളെയും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിരുനാവായ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഐഖ്യകണ്ഡേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു.
ഏഴാം വാർഡ് മെമ്പർ കെ.വി പ്രഭാകരൻ അവതാരകനും പതിനേഴാം വാർഡ് മെമ്പർ ഇ.പി സുഹറ അനുവാദകയുമായി അവതരിപ്പിച്ച പ്രമേയമാണ് യോഗം ഐക്യഖണ്ഡേന അംഗീകരിച്ചത്. ഗർഭിണികളും കുട്ടികളും പ്രായമായവരുമായ നിരവധി പേർ ഗൾഫ് രാജ്യങ്ങളിൽ ആവശ്യമായ ആരോഗ്യ പരിചരണം ലഭിക്കാതെ മാനസിക സംഘർഷത്തിലും ക്ലേശത്തിലുമാണ്. ഇവരെ അടിയന്തിരമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ സർക്കാർ ഇനിയും അമാന്തം തുടർന്നാൽ പല കുടുംബങ്ങളിലും വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്കിട വരുത്തും. അത് കൊണ്ട് തന്നെ മടങ്ങി വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സൗജന്യ എയർ ടിക്കറ്റ് അനുവദിച്ച് എത്രയും വേഗം തിരിച്ചു കൊണ്ടു വരുന്നതിനും മികച്ച ക്വാറന്റൈൻ സംവിധാനമൊരുക്കുന്നതിനും അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് യോഗം ഐക്യഖണ്ഡേന കേന്ദ്ര കേരള സര്കാരുകളോട് ആവശ്യപ്പെട്ടു.
നേരത്തെ തിരിച്ചു വരാനുദ്ദേശിക്കുന്ന പ്രവാസികൾക്കായി സുഭിക്ഷവും സുരക്ഷിതവുമായ ക്വാറന്റൈൻ ഒരുക്കുമെന്ന ഗ്രാമ പഞ്ചായത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. തിരിച്ചു വരാനുദ്ദേശിക്കുന്ന പ്രവാസികൾക്കായി സംസ്ഥാനത്ത് തന്നെ ആദ്യമായി രെജിസ്ട്രേഷനുള്ള വെബ് ലിങ്ക് തയ്യാറാക്കിയതും തിരുനാവായ പഞ്ചായത്തായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !