തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സൗദി ഗ്രാൻഡ് മുഫ്‌തി വ്യക്തമാക്കി. റമദാൻ തുടങ്ങാൻ ഒരാഴ്ച്ച ബാക്കി നിൽക്കെയാണ് ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് വ്യാപന ഭാഗമായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ വർഷം റമദാനിൽ പള്ളികളിൽ വെച്ചുള്ള സംഘടിത തറാവീഹ് നിസ്‌കാരങ്ങൾ തുടരാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. റമദാൻ അവസാനത്തോടെയെങ്കിലും വൈറസ് ബാധ പ്രശ്‌നങ്ങൾ പൂർണ്ണമായും അവസാനിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ പെരുന്നാൾ നിസ്‌കാരവും നിസ്‌കാരവും വീടുകളിൽ വെച്ച് നിർവഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !