ജിദ്ദ: അസാധാരണ പ്രതിസന്ധി അനുഭവപ്പെടുന്ന ഈ ലോക്ഡൗൺ കാലത്ത് പ്രവാസി കുടുംബങ്ങൾക്ക് മുന്നൂറിലധികം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് നിലമ്പൂർ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ 'നിയോ' ജിദ്ദ സൗദിയിലെ നിലമ്പൂരുകാർക്കായി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിലെ മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു കേരളാ കലാ സാഹിതീ ചെയർമാൻ കൂടിയായ ശ്രീ. ഷൗക്കത്ത്.
ലോക്ഡൗൺ കാലത്ത് പ്രവാസികൾ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്നങ്ങൾ വീഡിയോ സംഗമത്തിൽ ചർച്ച ചെയ്തു.
പ്രവാസികളുടെ മടങ്ങി വരവിനെ കുറിച്ചും നിലമ്പൂർ മണ്ഡലത്തിൽ ഒരുക്കാനിരിക്കുന്ന ക്വാറൻറ്റൈൻ സംവിധാനങ്ങളെ കുറിച്ചുമെല്ലാം വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ആര്യാടൻ ഷൗക്കത്തുമായി ആശയങ്ങൾ പങ്കു വെച്ചു.
നിലമ്പൂരിൽ നിന്നുള്ള സൗദി പ്രവാസികൾ ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ചർച്ചയായി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഓഫീസുകളുമായും ബന്ധപ്പെട്ടും, വയനാട് എംപി ശ്രീ. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ടും തന്നാൽ കഴിയുന്ന വിധം ഇടപെടലുകൾ നടത്തുന്നതാണെന്ന് ഷൗക്കത്ത് ഉറപ്പു തന്നു.
നിലമ്പൂർ അർബൻ ബാങ്കിന്റെ കീഴിൽ പ്രവാസി കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതാണെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിൽ പറഞ്ഞു.
നിയോ ജന.സെക്രട്ടറി ജുനൈസ് കെ.ടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് യോഗം നിയന്ത്രിച്ചു. നിയോ ഭാരവാഹികളായ സൈഫുദ്ദീൻ വാഴയിൽ, നാസർ കരുളായി, നജീബ് കളപാടൻ, റഷീദ് വരിക്കോടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിയാദ് പ്രതിനിധികളായി അബ്ദുല്ല വല്ലാഞ്ചിറ, ഹിദായത്ത് നിലമ്പൂർ എന്നിവർ റിയാദ് മേഖലയിലെ കാര്യങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
വിവിധ പഞ്ചായത്തു കൂട്ടായ്മകളെ പ്രതിനിധീകരിച്ചുകൊണ്ട് അനീഷ് തെറ്റിയെക്കൽ (ജാപ്പാ) അബൂട്ടി പള്ളത്ത് (പോപ്പി) ഗഫൂർ (സേവാ) ഹംസ (സ്വാൻ) ഫൈസൽ (മ്യുസ്) നാസർ കെ പി (ജീവ) മുർഷിദ് (കെ പി എസ്) മുഹമ്മദ് കാപ്പാട് (സീപാട്ട്സ്) തുടങ്ങിയവർ പങ്കെടുത്തു. നിയോ ഭാരവാഹികളായ റിയാസ് വി പി, മൻസൂർ എടക്കര, സലിം കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനസ് കെ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !