മടങ്ങിവരവ് ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

1

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ തിരിച്ചുവരവിനായി സംസ്ഥാനം നടപടികൾ ആരംഭിച്ചു. കേരളത്തിലേക്ക് മടങ്ങിവരവ് ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവർ, മറ്റ് പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും മുൻഗണന.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് എന്ന നിലയിൽ മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്ന് നോർക്ക അറിയിച്ചു. https://www.registernorkaroots.org/ എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻഗണനാ പട്ടിക നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു

സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്കാണ് ആദ്യം അവസരം. പിന്നീട് വൃദ്ധർ, ഗർഭിണികൾ, കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരെ പരിഗണിക്കും. ഈ രീതിയിൽ പടിപടിയായാണ് പ്രവാസികളെ തിരികെ എത്തിക്കുക. കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുക. മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. ഇതൊക്കെ വല്ലതും നടക്കോ ...

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !