മരുന്ന്, വ്യായാമം, ഭക്ഷണക്രമീകരണം
വ്രതം രോഗികളെ, പ്രത്യേകിച്ച് പ്രമേഹരോഗികളെ എങ്ങനെ ബാധിക്കുന്നുവെന്നു കണ്ടെത്താനായി ടെഹ്‌റാനിലെ ബഹഷ്തി വൈദ്യശാസ്ത്ര സര്‍വകലാശാലയുടെ എന്‍ഡോെ്രെകന്‍ വിഭാഗം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കൗതുകമുണര്‍ത്തുന്ന വസ്തുതകളാണ് അനാവരണം ചെയ്യുന്നത്. ഇസ്‌ലാം മതം നിര്‍ദേശിക്കുന്ന തരത്തിലുള്ള വ്രതം പ്രമേഹരോഗികളില്‍ പ്രത്യാഘാതങ്ങളും സങ്കീര്‍ണതകളും സൃഷ്ടിക്കുന്നതിന് പകരം, ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
പ്രമേഹ രോഗികളുടെ ശരീരഭാരം, ബ്ലഡ് ഗ്ലൂക്കോസ്, ഒയഅ1ര, സിപെപ്‌റ്റൈഡ്, ഇന്‍സുലിന്‍, ഫ്രക്‌ടോസിയാമിന്‍, കൊളസ്‌ട്രോള്‍, െ്രെടഗ്ലിസറൈഡ് എന്നിവയുടെയൊന്നും അളവില്‍ വ്രതം കാര്യമായ വ്യതിയാനം വരുത്തുന്നില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. ഭഭമരുന്ന് കഴിക്കുന്നതിലെ പഥ്യവും നിത്യവ്യായാമവും ഭക്ഷണക്രമീകരണവും വ്രതാചരണത്തിന്റെ നാളുകളിലും പാലിക്കുന്നുവെങ്കില്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് ആശ്രയിക്കുന്ന പ്രമേഹ രോഗികള്‍ക്കും (IDDM) ഇന്‍സുലിന്‍ ആശ്രയിക്കാത്ത പ്രമേഹരോഗികള്‍ക്കും (NIDDM) വ്രതം നന്മയേ വരുത്തൂ''ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മരുന്ന്, വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയെ റമദാനില്‍ രോഗി നിര്‍ബന്ധമായും പാലിക്കേണ്ട ഭത്രിമാന ത്രികോണ നിയമ'മായി ഗവേഷകര്‍ വിശേഷിപ്പിക്കുന്നു.
ഒരു രീതിയില്‍ പറഞ്ഞാല്‍, ശരീരകോശങ്ങള്‍ അനുഭവിക്കുന്ന ഭസുഭിക്ഷതയിലെ ക്ഷാമ'മാണ് പ്രമേഹരോഗം. രക്തത്തിലും കോശങ്ങള്‍ക്കു ചുറ്റും ഗ്ലൂക്കോസ് സമൃദ്ധമായുണ്ടെങ്കിലും കോശങ്ങള്‍ക്കകത്ത് ഗ്ലൂക്കോസിന് ദാരിദ്ര്യമനുഭവപ്പെടുന്ന അവസ്ഥയാണിത്.
കുടലിലെ ഭക്ഷണം ഗ്ലൂക്കോസായി രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തധമനികളിലൂടെ കലകളിലേക്ക് പ്രവഹിക്കുന്ന ഗ്ലൂക്കോസ്, കോശങ്ങളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നു. ഭിത്തിയിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ ഗ്ലൂക്കോസ് തന്മാത്രകള്‍ക്ക് കോശങ്ങള്‍ക്കകത്തേയ്ക്ക് തുളച്ചുകയറാന്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഈ ഹോര്‍മോണിന്റെ സാന്നിധ്യത്തില്‍ കോശങ്ങള്‍ക്കകത്തേയ്ക്ക് കടക്കുന്ന ഗ്ലൂക്കോസ് തന്മാത്രകളാണ് സങ്കീര്‍ണമായ രാസപ്രക്രിയകളിലൂടെ ഊര്‍ജം സ്വതന്ത്രമാക്കുന്നത്. ശരീരവളര്‍ച്ച നടക്കുന്നത് ഇങ്ങനെയത്രെ.
പാന്‍ക്രിയാസ് ഗ്രന്ഥിക്ക് കുഴപ്പം സംഭവിക്കുമ്പോള്‍ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെയാവുന്നു. അതോടെ ഗ്ലൂക്കോസ് തന്മാത്രകള്‍ക്ക് കോശങ്ങള്‍ക്കുള്ളിലേക്ക് ആവശ്യാനുസരണം പ്രവേശിക്കാന്‍ ഭസഹായി'യെ കിട്ടാതെയാകുമല്ലൊ. കോശത്തിന് പുറത്തുള്ള
ഫ് ളൂയിഡിയും രക്തത്തിലും ഗ്ലൂക്കോസ് അമിതാളവില്‍ ഉണ്ടെങ്കിലും അവ ഉപയോഗശൂന്യമായിത്തീരുകയാണ് പ്രമേഹരോഗികളില്‍.
വ്രതം പ്രമേഹരോഗികളെ ഹാനികരമായി ബാധിക്കുമോ ഇല്ലയോ എന്നുറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വൈദ്യശാസ്ത്രം. മുസ്‌ലിം രാജ്യങ്ങളിലും മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങളിലും ഭിഷഗ്വരന്മാര്‍ക്ക് തലവേദനയായിത്തുടരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് എന്‍ഡോെ്രെകന്‍ കേന്ദ്രത്തിലെ ഗവേഷകര്‍ ഈ വിഷയം തിരഞ്ഞെടുത്തത്.
ആരോഗ്യമുള്ളവര്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ സീറം ഗ്ലൂക്കോസ് 3.3 മില്ലിമോള്‍ മുതല്‍ 3.9 മില്ലിമോള്‍വരെ (60+pmg/dl apXÂ 70 mg/dl hsc) കുറയുന്നതായി കണ്ടെത്തുകയുണ്ടായി. ഈ ചെറിയ വ്യതിയാനം കരളിലെ ഭഗ്ലൂക്കോനിയോ ജെനിസിസ് ' വര്‍ധിക്കുന്നതോടെ അവസാനിക്കുന്നു.ഇതു സംഭവിക്കുന്നത് ഇന്‍സുലിന്‍ സാന്ദ്രത താത്ക്കാലികമായി കുറയുന്നതുകൊണ്ടും ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നതുകൊണ്ടുമാണ്. റമദാനിന്റെ ആദ്യ ദിവസങ്ങളില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നീട് കാര്യങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നു. വ്രതമാചരിച്ച് ഇരുപതു ദിവസം പിന്നിടുമ്പോള്‍ ഇത് പരിപൂര്‍ണമായി സാധാരണനില പ്രാപിക്കുന്നു. വ്രതം ഇരുപത്തൊമ്പതു ദിവസത്തിലെത്തുമ്പോഴേക്കും വ്രതമെടുക്കാത്തവരേക്കാള്‍ വ്രതമെടുക്കുന്നവരുടെ സീറം ഗ്ലൂക്കോസ് അല്പം ഉയരുന്നുണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതപ്പെടുത്തി.
ആരോഗ്യമുള്ളവരില്‍ ഒരു മാസത്തെ വ്രതംകൊണ്ട് 1.7 കിലോഗ്രാം മുതല്‍ 3.8 കിലോഗ്രാം വരെ ശരീരഭാരം കുറയുന്നതായി ഇവര്‍ മനസ്സിലാക്കി. വ്രതകാലത്ത് സ്ത്രീകളില്‍ ശരീരഭാരം ഗണ്യമായി കുറയുന്നില്ലത്രെ. ദുര്‍മേദസുള്ളവര്‍ക്കാണ് വ്രതമനുഷ്ഠിക്കുമ്പോള്‍ കൂടുതല്‍ ശരീരഭാരം കുറയുന്നത്.
പ്രമേഹരോഗികളിലും വ്രതം ശരീരഭാരം കുറയ്ക്കുന്നുണ്ട്. അല്പം ചിലരില്‍ നേരിയ വര്‍ധനയുണ്ടാകുന്നതായും മറ്റു ചിലരില്‍ വ്യത്യാസപ്പെടാതെ ശരീരഭാരം നില്‍ക്കുന്നതായും കാണുകയുണ്ടായി. ഈ ന്യൂനപക്ഷത്തില്‍ പ്രകടമായ വൈരുദ്ധ്യത്തിനു കാരണമായി ഇവര്‍ പറയുന്നത്, ഭക്ഷണകാര്യത്തില്‍ പലരും റമദാന്‍ നാളുകളില്‍ യാതൊരു ക്രമീകരണവും സ്വീകരിക്കാത്തതും വ്യായാമം പാടെ ഒഴിവാക്കുന്നതുമാണെന്നാണ്. ആഘോഷത്തിന്റെ നാളുകളില്‍ വിശേഷപ്പെട്ട, കലോറികമൂല്യവും കൊഴുപ്പും കൂടിയ ഭക്ഷണമായിരിക്കുമല്ലോ പതിവ്. എന്നിരുന്നാല്‍പ്പോലും, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പര്‍ ഗ്ലൈസീമിയ പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് വ്രതമാചരിക്കുമ്പോള്‍ രോഗികള്‍ വഴുതിവീഴുന്നില്ലെന്നത് ശ്രദ്ധേയമാണെന്നത് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. വ്രതമെടുക്കുന്ന പ്രമേഹരോഗികളില്‍ പൊതുവെ ഒയഅ1ര മൂല്യം വ്യതിയാനമൊന്നും കാണിക്കുന്നില്ല. ചിലരില്‍ വ്രതം നിമിത്തം ഇത് അഭിവൃദ്ധിപ്പെടുന്നതായും നിരീക്ഷിക്കുകയുണ്ടായി. ഫ്രക്‌ടോസിയാമിന്‍, ഇന്‍സുലിന്‍, സിപെപ്‌റ്റൈഡ് എന്നിവയുടെ അളവിനെയും റമദാന്‍ വ്രതം പ്രതികൂലമായല്ല ബാധിക്കുന്നത്.
ഇന്‍സുലിന്‍ കുത്തിവെപ്പ് ആശ്രയിക്കാത്ത (ടൈപ്പ്2) രോഗികളിലും പുറമെനിന്ന് ഇന്‍സുലിന്‍ സ്വീകരിക്കുന്ന (ടൈപ്പ്1) രോഗികളിലും കൊളസ്‌ട്രോളിന്റെയും െ്രെടഗ്ലിസറൈഡിന്റെയും അളവ് വ്രതകാലത്ത് ആശങ്കയുയര്‍ത്തുന്നില്ല. ആരോഗ്യമുള്ള ചിലരിലെങ്കിലും ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ (HDL) കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായി കണ്ടു. ചിലരില്‍ ലോഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (LDL) കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായും. ഭറമദാന്‍ ത്രിമാന ത്രികോണ നിയമങ്ങള്‍' കണിശമായി പാലിക്കുന്ന രോഗികള്‍ക്കു പക്ഷേ, ഇതേക്കുറിച്ചൊന്നും വേവലാതിപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഭഭഅവര്‍ക്ക് ഗുണമേ ചെയ്യൂ, റമദാന്‍ വ്രതം''.
സീറം ക്രിയേറ്റിനിന്‍, യൂറിക് ആസിഡ്, ബ്ലഡ് യൂറിയ നൈട്രജന്‍, പ്രോട്ടീന്‍, ആല്‍ബുമിന്‍, അലനിന്‍, അമിനോ ട്രാന്‍സഫൈറസ്, ആസ്പറൈറ്റ് അമിനോ ട്രാന്‍സഫറസ് തുടങ്ങിയവയുടെ മൂല്യവും വ്രതകാലത്ത് സന്തുലിതമായിത്തന്നെ നിലനില്‍ക്കുന്നുവത്രെ.
അമിതഭാരമുള്ള (അവശ്യ ഭാരത്തേക്കാള്‍ 20 ശതമാനത്തില്‍ കൂടുതല്‍), ഇന്‍സുലിന്‍ ആശ്രയിക്കാത്ത (NIDDM) രോഗികള്‍ക്ക് വ്രതം നല്ലതാണ്. പ്രമേഹ അളവ് സ്ഥിരമായി നില്‍ക്കുന്ന രോഗികള്‍ക്കും വ്രതം അനുഗ്രഹമാവുന്നു. ഭബോഡി മാസ് ഇന്‍ഡക്‌സ്' (ശരീരഭാഗത്തെ അയാളുടെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുക) 28 ല്‍ കൂടുതലുള്ള രോഗികള്‍ക്കും വ്രതം ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
ഒട്ടുമിക്ക രോഗികള്‍ക്കും വ്രതം ഗുണം ചെയ്യുമെങ്കിലും ഗര്‍ഭിണികളായ പ്രമേഹരോഗികളും അനിയന്ത്രിതമായ തോതില്‍ ഹൈപ്പര്‍ ടെന്‍ഷനും ഇടയ്ക്ക് ആന്‍ജൈനയും (നെഞ്ചുവേദന) അനുഭവിക്കുന്ന പ്രമേഹരോഗികളും വ്രതം ഒഴിവാക്കുന്നതാണ് നല്ലതെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !