ന്യൂഡല്‍ഹി: കോവിഡ് ബാധയില്‍ ഇന്ത്യയുടെ ഹോട്ട്‌സ്‌പോട്ടായി മാറിയ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത് 7600 ഇന്ത്യക്കാരും 1300 വിദേശികളുമെന്ന് കണ്ടെത്തി. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഏതാണ്ട് 9000 ത്തോളം പേര്‍ കോവിഡ് ബാധയുടെ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്.
പല രീതിയില്‍ സമ്ബര്‍ക്കം പുലര്‍ത്തിയ 400ഓളം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടിലാണ് തബ്ലീഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്(71) ഡല്‍ഹി(53), തെലങ്കാന(23), അസം(13), മഹാരാഷ്ട്ര(12) ആന്ധമാന്‍(10), ജമ്മുകശ്മീര്‍(6) പോണ്ടിച്ചേരി(2), ഗുജറാത്ത്(2) എന്നിങ്ങനെയാണ് തബ്‌ലീഗുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.
പങ്കെടുത്ത കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. 23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി.
ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7688 പ്രാദേശിക പ്രവര്‍ത്തരുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !