കൊച്ചി: ഗള്‍ഫില്‍ വെച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. നെടുമ്ബാശേരി വിമാനത്താവളം വഴി ആറ് പേരുടെ മൃതദേഹമാണ് എത്തിച്ചത്. കൊവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കേരളത്തില്‍ നിന്നും പച്ചക്കറി കൊണ്ടുപോകുന്നതിനായി ബഹ്‌റൈന്‍ നിന്നുമെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊയിലാണ്ടി സ്വദേശി രഘുനാഥ്, തിരുച്ചിറപ്പിള്ളി സ്വദേശി രാജന്‍ രാമന്‍ എന്നിവരുടെ മൃതദേഹവും, ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ കൊല്ലം സ്വദേശികളായ വിഷ്ണു രാജ്, മനു എബ്രഹാം, ഇരിങ്ങാലക്കുട സ്വദേശി തോമസ് വര്‍ഗീസ്, മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖ്,എന്നിവരുടെ മൃതദേഹവുമാണെത്തിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !