വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കച്ചതിനെ തുടര്‍ന്നാണ് വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരമാണിത്. 500 രൂപ പ്രകാരമാണ് നിക്ഷേപിക്കുക.
എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടന്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നതല്ല. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം ക്രമം അനുസരിച്ചാവും അക്കൗണ്ടില്‍ പണം എത്തുക. ഏപ്രില്‍ 9 വരെ പണം പിന്‍വലിക്കുന്നതിനും ഈ ക്രമം അനുസരിച്ചാവണം.എന്നാല്‍, ഏപ്രില്‍ ഒമ്ബതാം തീയതിക്കുശേഷം എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാവുന്നതാണ്.
മാത്രമല്ല, റൂപേ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാം. ഏത് ബാങ്കിന്റെ എടിഎം സേവനം ഇതിനായി ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !