തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് കാസര്‍ഗോഡ് എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കൊല്ലത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് നിലവില്‍ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേര് കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 643 പേര് ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ 200 പേര് വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേര് വിദേശികളും. 26 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടി.
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തുവരാണ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരില്‍ നാല് വിദേശികളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !