ന്യൂഡൽഹി: കേരളത്തിൽ പൊതുവേ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി മെയ് 28-ന് തന്നെ കേരള തീരത്ത് എത്തുമെന്ന് പ്രവചനം. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കമ്പനിയായ സ്കൈമെറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മെയ് 22-ഓടെ മാത്രമേ ആൻഡമാനിൽ കാലവർഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 25-നും ജൂൺ 8-നും ഇടയിലാണ് കാലവർഷം പൊതുവേ കേരളത്തിൽ ആരംഭിക്കാറുള്ളത്. 2009-ലെ മെയ് 23-ന് കേരളത്തിൽ കാലവർഷം ആരംഭിച്ചിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !