സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. കോവിഡിനെ തുടര്‍ന്ന് രൂക്ഷമായ സാമ്ബത്തികപ്രതിസന്ധിക്കിടെയാണ് സ്വര്‍ണ്ണവില കുതിച്ചുയരുന്നത്. ഇന്ന് ഗ്രാമിന് കൂടിയിരിക്കുന്നത് 50 രൂപയാണ്. ഇതോടെ ഗ്രാമിന് വില 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില.
സ്വര്‍ണവില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും കച്ചവടമില്ലെന്നാണ് കടക്കാര്‍ പറയുന്നത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്ബത്തിക പ്രതിസന്ധിയും വില്‍പന കാര്യമായി ബാധിക്കുന്നുണ്ട്. കൊറോണമൂലം സീസണുകളും നഷ്ടമായി.
സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വ്വുണ്ടാകാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !