കേരളത്തിലേക്ക് മടങ്ങിവരാന്‍ നോര്‍ക്ക ഏര്‍പ്പടുത്തിയ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരത്തി എണ്ണൂറ്റി എന്‍പതി ഏഴാണ്.
ലോക്ക് ഡൌണിനെതുടര്ന‍്ന് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ ഏപ്രില്‍ 26നാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ആറ് ദിവസത്തിനുള്ളില്‍ 5,000,59 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 203 രാജ്യങ്ങളില്‍ നിന്നായി 3,79,672 മലയാളികള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,20, 887 പേരുണ്ട്. മടക്ക യാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63,839 പേരാണ് ഇന്നു വരെ രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികള്‍ പേര് നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ 42754 പേരാണ് ആകെ രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം.
മടങ്ങി വരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്. ഇതര സംസ്ഥാന പ്രവാസി രജിസ്ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 15279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നില്‍. കര്‍ണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !