ന്യൂഡല്‍ഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണല്‍. എല്‍.ജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ഹരിത ട്രിബ്യുണല്‍ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങള്‍ കണക്കിലെടുത്ത് എല്‍.ജി പോളിമേഴ്‌സ് ഉടന്‍ 50 കോടി രൂപ കെട്ടിവയ്ക്കണമെന്നും ഹരിത ട്രിബ്യുണല്‍ ഉത്തരവിട്ടു.
ഇന്നലെ രാത്രിയിലും ഇവിടെ വിഷവാതക ചോര്‍ച്ച ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് വാതകം രണ്ടാമതും ചോര്‍ന്നത്.ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റില്‍ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആണ്. എല്‍.ജി പോളിമര്‍ കമ്ബനിക്കെതിരെ കേസെടുത്ത ആന്ധ്രസര്‍ക്കാര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അശാസ്ത്രീയമായി രാസവസ്തുക്കള്‍ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. പ്ലാസ്റ്റിക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീന്‍ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളില്‍ കമ്ബനിയില്‍ ഉണ്ടായിരുന്നത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !