രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിനു പുറമെ ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, നിസോറാം, മണിപ്പൂര്‍, ഗോവ, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥനങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍-നിക്കോബാര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തത്. ദാമന്‍-ദിയു, സിക്കിം, നാഗാലാന്‍ഡ്,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മറ്റ് 180 ജില്ലകളില്‍ ഏഴ് മുതല്‍ പതിമൂന്ന് ദിവസങ്ങള്‍ക്കിടയിലും പുതിയ കേസുകള്‍ വന്നിട്ടില്ല. 164 ജില്ലകളില്‍ 14 മുതല്‍ 20 ദിവസം വരെയും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !