ദുബൈ : കൊവിഡ് പ്രതിസന്ധി മൂലം യുഎഇ യിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂർ-ഇന്ത്യൻ പ്രവാസികൾക്ക്- സൗജന്യമായി വിമാന ടിക്കറ്റുകൾ നൽകുമെന്ന് ദുബൈ കേന്ദ്രമായുള്ള
ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ ) അറിയിച്ചു. യുഎഇ-യിൽ നിന്ന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരിൽ വിമാന-യാത്ര ചെലവ് വഹിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകുകയെന്ന് ചെയർമാൻ ശംസുദ്ധീൻ നെല്ലറയും, സി എസ് ആർ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന എഎകെ മുസ്തഫയും അറിയിച്ചു.
പ്രവാസികളിൽ ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സയ്ക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ, തുടങ്ങിവരിൽ നിന്ന് എല്ലാം അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റ് നൽകുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഐ പി എ മുന്നോട്ട് ഇറങ്ങിയത്. ഐ പി എ ഡയരക്ടർ ബോർഡ്, ക്ലസ്റ്റർ ഹെഡ്, ഐ പി എ യുടെ ഉപഭോക്താക്കൾ എന്നിവരുടെ പരിപൂർണ സഹകരണത്തെടെയാണ് പദ്ധതി നടപ്പാക്കുക
അതിനിടയിൽ, ലോക് ഡൗൺ കാലത്ത് നായിഫ് അടക്കമുള്ള സ്ഥലങ്ങളിലും മറ്റും ഭക്ഷണത്തിനായി വിശമിച്ചിരുന്ന നിരവധി പേർക്ക് ആവിശ്യമായ സഹായങ്ങൾ എത്തിക്കാൻ വേണ്ടി ഐ പി എ സജീവമായി ഇടപ്പെടിരുന്നു. മാത്രവുമല്ല നിരവധി സന്നദ്ധ -സംഘടനങ്ങളുമായി ചേർന്ന് യുഎഇ വിവിധ ഭാഗങ്ങളിൽ ആവശ്യമായ സഹായ -സഹകരണങ്ങൾ നൽകാൻ ഈ കാലയളവിൽ കഴിഞ്ഞുവെന്ന് സി എസ് ആർ ചുമതലയുള്ള എഎ കെ മുസ്തഫ പറഞ്ഞു. അതിനൊപ്പം തന്നെ വരും ദിനങ്ങളിൽ സാധാരണ രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകളും മറ്റും വിതരണം ചെയ്യാൻ ഐ പി എ യ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്‌ട്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചു നൽകിയ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !