തിരുനാവായ: നോർക്കയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഇതര സംസ്ഥാനങ്ങളിലുള്ള തിരുനാവായ നിവാസികൾക്ക് തിരിച്ചു വരുന്നതിന് സർക്കാർ ട്രെയിൻ സർവീസ് വൈകുന്ന പക്ഷം അവർക്കായി ബസ് സർവീസ് ഒരുക്കാമെന്ന് തിരുനാവായ ഗ്രാമ പഞ്ചായത്ത്.
ഇത് സംബന്ധിച്ച് അനുകൂല നടപടികളും അനുമതിയും തേടികൊണ്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും മലപ്പുറം ജില്ലാ കളക്ടർക്കും ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് കത്തയച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു വരുന്നതിനായി നോർക്കയിൽ രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ മുഴുവനാളുകൾക്കും ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ സഹായവും വാഗ്ദാനം ചെയ്ത് കൊണ്ടുള്ള പ്രസിഡണ്ടിന്റെ എസ്.എം.എസ് സന്ദേശവും അയച്ചിട്ടുണ്ട്. പ്രേസിടെന്റിന്റെ സന്ദേശം ഇതര സംസ്ഥാനങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി പഞ്ചായത്തിലെ നിരവിധി പേരാണ് സ്വദേശത്തേക്ക് തിരിച്ചെത്തുന്നതിനായി നോർക്കയുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ പലരും പുറത്തിങ്ങാൻ കഴിയാതെയും ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെയും പ്രയാസപ്പെടുന്നവരാണ്. ഇവർക്ക് ട്രെയിൻ സർവീസ് വൈകുന്ന പക്ഷം ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ബസ് സർവീസ് ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് ഫൈസൽ എടശ്ശേരി സർക്കാരിനും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിനും നൽകിയ കത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് തന്നെ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ച ആദ്യത്തെ പഞ്ചായത്താണ് തിരുനാവായ. ഇതിനായി പഞ്ചായത്തിലെ മികച്ച നിലവാരത്തിലുള്ള സ്‌കൂൾ ബസുകൾ പഞ്ചായത്തിനു വിട്ടു നൽകുന്നതിന് മാനേജ്മെന്റുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ വിദൂര സംസ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കിൽ സർക്കാരുകൾ അനുമതി നൽകുന്ന പക്ഷം ടൂറിസ്റ്റ് ബസുകളും പറഞ്ഞയക്കാൻ തയ്യാറാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് ഫൈസൽ എടശ്ശേരി അറിയിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !