മലപ്പുറം: ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സമരം സംഘടിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയതു. സമരത്തിന് മുസ്ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി സാഹിബ് ഐക്യദാർഢ്യം പ്രക്യാപിച്ചു സംസാരിച്ചു.
ലോകമെമ്പാടും കോവിഡ് 19 കാരണം ദുരിതമനുഭവിക്കുമ്പോൾ ദൈനംദിന ആവശ്യങ്ങൾക്കായി ജോലി ചെയ്തും, ചെറിയ കച്ചവടം നടത്തിയും കുടുംബം പുലർത്തുന്നവരായ ഒട്ടുമിക്ക ഭിന്നശേഷിക്കാരും ലോക്ക് ഡൗൺ കാരണം ദുരിതത്തിലായിരിക്കുകയാണ്. സർക്കാരിൽ നിന്നും ഭിന്നശേഷിക്കാരുടെ കുടുംബത്തിന് പ്രത്യേക സഹായമോ, മറ്റോ ലഭിക്കാത്തതിൽ സർക്കാരിന്റെ അനീതിക്കെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു.കെ കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. എം എ കാദർ സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ, സംസ്ഥാന ട്രഷറർ കരീം പന്നിത്തടം, സി വി എം ബാവ വേങ്ങര, സൈനുദ്ധീൻ മടവൂർ, മുസമ്മിൽ ഹുദവി,സിദ്ധീഖ് പള്ളിപുഴ, അഷ്റഫ് മീനങ്ങാടി, ഷിവദാസൻ പാലക്കാട്, സുധീർ,അസീസ് എറണാകുളം, മുഹമ്മദ് ഇഖ്ബാൽ കോഡഞ്ചേരി ,ജില്ലാ പ്രസിഡന്റ് മനാഫ് ചേളാരി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് പാണക്കാടൻ, ജില്ലാ ട്രഷറർ സക്കരിയ കക്കാടംപുറം എന്നിവർ സംസാരിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !