കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളോട് ഇടതു പക്ഷ ഗവൺമെൻ്റ് കാണിക്കുന്ന നീതികേടിനെതിരെയും, ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ഭരണപരാജയത്തെയും പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിനെച്ചൊല്ലി തിരുന്നാവായ താഴത്തറയിലുള്ള ഡി.വൈ.എഫ്.ഐ യുടെ നാലോളം പ്രവർത്തകർ കോൺഗ്രസ്സ് പ്രവർത്തകനായ പ്രജീഷിൻ്റെ വീടിൻ്റെ പരിസരത്ത് കാറുമായി വന്ന് വധ ഭീക്ഷണി മുഴക്കുകയും, പ്രജീഷിനെയും പ്രജീഷിൻ്റെ മാതാവിനെയും കുറിച്ച് വളരെ വ്യത്തിഹീനമായ ഭാഷയിൽ ഫേസ്ബുക്കിൽ കമൻ്റ് ചെയ്യുകയും വിവിധ നമ്പറുകളിൽ നിന്നും ഫോൺ വിളിച്ച് ഭീക്ഷണി പെടുത്തുകയും ചെയ്തിരിക്കുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്.പി അവർകൾക്കും തിരൂർ സി.ഐ അവർകൾക്കും ഡി.വൈ.എഫ്.ഐ യുടെ ഈ നാല് പ്രപർത്തകർക്കെതിരെ 15/05/2020 വെള്ളിയാഴ്ച പരാതി കൊടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ദളിത് കുടുംബമായ പ്രജീഷിൻ്റെ മാതാവിനെതിരെ അപമര്യാദയായും അശ്ലീല വാക്കുകളാലും ഫേസ് ബുക്കിലൂടെ കമൻ്റുകൾ അയച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും ഇവരെ വളർത്തുന്ന സംഘടനയുടെയും സംസ്ക്കാര ശൂന്യതയാണ് വെളിപെടുന്നത് എന്ന് തിരുന്നാവായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പറഞ്ഞു. സ്ത്രീ സംരക്ഷണം ഇടതു പക്ഷ ഗവൺമെൻ്റിൻ്റെയും പാർട്ടിയുടെയും മുഖമുദ്ര എന്ന് അവകാശപെടുന്ന ഇടതുപക്ഷം ഇത്തരം രീതിയിലുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടികളിൽ കനത്ത വില കൊടുക്കേണ്ടി വരുമെന്നും തിരുന്നാവായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കും പാർട്ടീ പ്രവർത്തകനായ പ്രജീഷിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ഉണ്ടായ അപമാനത്തിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നിയമ നടപടിയുമായി ഏത് അറ്റം വരെയും പോകുമെന്നും ഇദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ മാനനഷ്ടത്തിന് തക്കതായ പരിഹാരം കാണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപവുമായി കോൺഗ്രസ്സ് പാർട്ടി മുന്നോട്ടു പോകുമെന്നും തിരുന്നാവായ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപെട്ടു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !