തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ പോലീസിന്റെ നടപടിക്രമങ്ങളില്‍ മാറ്റം വരുന്നു. ഇതുസംബിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പുറത്തിറങ്ങി.
ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ഒഴിവാക്കണം, പിടിയിലാകുന്ന പ്രതിയുടെ മെഡിക്കല്‍ പരിശോധനകള്‍ എത്രയും വേഗം നടത്തണം, പോലീസുകാര്‍ കോവിഡ് സുരക്ഷാ മാര്‍ഗം സ്വീകരിക്കണം, ചോദ്യം ചെയ്യുന്ന സമയം പ്രതി മുഖാവരണം ധരിക്കണം, അറസ്റ്റ് ചെയ്താല്‍ നേരിട്ട് ലോക്കപ്പിലേക്കു കൊണ്ടുപോകണം.
ലോക്കപ്പിലും സാമൂഹിക അകലം പാലിക്കണം, എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കേണ്ട, ഓണ്‍ലൈന്‍ പരാതികള്‍ പ്രോത്സാഹിപ്പിക്കണം, മൊഴിയെടുപ്പ് വീഡിയോ കോള്‍ മുഖേനയാകണം. എല്ലാ പോലീസുകാരും മാസ്ക്കും ഗ്ലൗസും ധരിക്കണമെന്നുമാണ് ഡിജിപി പുറത്തിറക്കിയ ഉത്തരവിലുള്ളത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !