വളാഞ്ചേരി : ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിലെ അമിത വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വളാഞ്ചേരി കെ.എസ്.ഇ.ബി. കാര്യാലയത്തിന് മുമ്പിൽ നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുള്ള സർക്കാറിന്റെ പ്രഹരമാണ് വൈദ്യുതി ചാർജ് വർദ്ധനവ്. ചാർജ് വർദ്ധനവിന്റെ കാരണവും ന്യായങ്ങളും വിശദീകരിക്കാൻ പോലും വൈദ്യുതി ബോർഡിനും അധികൃതർക്കും കഴിയുന്നില്ല. ഈ അന്യായമായ നിരക്ക് വർദ്ധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ. വി. സഫീർഷ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ പൈങ്കൽ ഹംസ, വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അ.ഗങ്ങളായ കെ.ബി. അലി, വി.കെ. ഷംസുദ്ധീൻ എന്നിവരും പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !