വിമാനവും നാവിക കപ്പലുകളും ഉപയോഗിച്ചാണ് യാത്ര ക്രമീകരിക്കുക.
ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതേസമയം, ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാവും പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക.
മുന്‍ഗണന അനുസരിച്ചാവും പ്രവാസികളെ തിരികെ കൊണ്ട് വരിക. ഇതിനായി പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും. ഇവര്‍ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. അതേസമയം, ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വേണം രാജ്യത്തേക്ക് എത്തണമെന്നും നിര്‍ദ്ദേശമുള്ളതായാണ് റിപ്പോര്‍ട്ട്.
Govt of India will be facilitating the return of Indian nationals stranded abroad on compelling grounds in a phased manner. The travel would be arranged by aircraft and naval ships. The Standard Operating Protocol (SOP) has been prepared in this regard: Government of India— ANI (@ANI) May 4, 2020
1/2
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ബിഎസ്‌എന്‍എല്‍ സൗജന്യ 'സിം' നല്‍കും
വിദേശത്ത് നിന്നും തിരിച്ചുവരുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്‌എല്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിദേശത്ത് നിന്നും തിരിച്ചുവരുന്നവര്‍ക്ക്, ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിനായിട്ടാണ് സൗജന്യമായി സിം നല്‍കുന്നത്.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്ബറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്‌എന്‍എല്‍ അധികൃതര് അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !