ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അകപ്പെട്ട് പോയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു.
ഒഡീഷയില്‍ നിന്നുമുള്ള തൊഴിലാളികളുടെ സംഘമാണ് പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും നാട്ടിലേയ്ക്ക് എത്തിക്കാന്‍ റെയില്‍വേ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട് പോയ അതിഥി തൊഴിലാളികളെ വഹിച്ച് കൊണ്ടുള്ള ആദ്യ ട്രെയിനാണ് ആലുവയില്‍ നിന്നും പുറപ്പെട്ടത്. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് തന്നെ 24 ബോഗികളുണ്ടായിരുന്ന പ്രത്യേക ട്രെയിനില്‍ 1140 പേരായിരുന്നു യാത്രക്കാര്‍.
ഒഡീഷയില്‍ നിന്നുമുള്ളവരെയാണ് പ്രാഥമിക ഘട്ടത്തില്‍ തിരികെ അയച്ചത്. സ്ത്രീകളും കുട്ടികളുകളുമായിരുന്നു യാത്രക്കാരില്‍ ഏറെയും. നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തവരാണ് ഇവര്‍. ഇവര്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും മന്ത്രി സുനില്‍ കുമാര്‍ കൈമാറി.
ഒഡീഷയിലെ ബുവനേശ്വറിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആലുവയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ മറ്റ ്‌സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. 34 മണിക്കൂറാണ് യാത്ര സമയം. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥങ്ങളിലേക്കും പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നുണ്ട്.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !