City Max Hotle, Bur Dubai Raffa Police station, Dira Neife എന്നിവടങ്ങളിലെ ദുബൈ കെ.എം.സി.സി. ഹെൽപ്പ് ടെസ്ക്കുകളിൽ കഠിനദ്ധ്വാനം ചെയ്യുന്ന വളണ്ടിയർമാർക്ക് ആരോഗ്യ സുരക്ഷയുടെ ഭാഗമായി മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ഒപ്പം ഫ്രൂട്സും, താറാവു മുട്ടയും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. പി.കെ.അൻവർ നഹ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, പി.വി.നാസർ, ഒ.ടി.സലാം, എ.പി.നൗഫൽ, ബഷീർ താനൂർ, അഷ്റഫ് തിരൂരങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. ബാർ ദുബൈ ഹെൽപ്പ് ടെസ്ക്കിൽ അനസ് ആമയൂർ, അഷ്റഫ് ബയാർ, അബ്ബാസ്, റസാഖ്, അബ്ബാസ് നബു എന്നിവർ ഏറ്റുവാങ്ങി.ദേര ഹെൽപ്പ് ടെസ്ക്കിൽ അബ്ദുള്ള ആറങ്ങാടി, പി.ടി .നൂറുദ്ദീൻ, ഷബീർ കിഴിയൂർ, ഹനീഫ് കട്ട്ക്കൽ, സത്താർ ആലമ്പാടി, ഇബ്രാഹീംബേരിക്കെ, സഫ്രാൻ റഹ്മാൻ, സുഹൈൽ കോപ്പ, എന്നിവരും, City Max ഹോട്ടലിൽ ഷിഹാബും ഏറ്റുവാങ്ങി.കോവിസ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാൻ ഭരണ സംവിധാനത്തോടൊപ്പം ചേർന്നു നിന്ന് കെ.എം.സി.സി വളണ്ടിയർ വിംഗ് നടത്തുന്ന പ്രവർത്തനങ്ങളെ നേതാക്കൾ അഭിനന്ദിച്ചു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !