തിരുനാവായ : ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തി വീടുകളിൽ ക്വാറന്റൈനിലായവർക്ക് വൈറ്റമിൻ സി അടങ്ങിയ ബുർത്തുക്കാൽ (മുസമ്പി) യുടെ പഴ കിറ്റും ഹോമിയോ പ്രതിരോധ മരുന്നും നൽകി തിരുനാവായ ഗ്രാമ പഞ്ചായത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അനുമതി പ്രകാരം നാട്ടിലെത്തിയവർക്കാണ് ഫ്രൂട്ട് കിറ്റും മരുന്നുമായി പഞ്ചായത്ത് അധികൃതർ വീടുകളിൽ എത്തിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏറെ പ്രയാസം സഹിച്ചു നാട്ടിലെത്തിയവർക്ക് ഗ്രാമ പഞ്ചായത്ത് നൽകിയ സ്നേഹവും കരുതലും ഏറെ ശ്രദ്ധേയമായി.
ഒരാൾക്ക് ഒരു കിലോ ബുർത്തുക്കാൽ പാക്കും 3 ദിവസത്തേക്കുള്ള ഹോമിയോ പ്രതിരോധ മരുന്നുമാണ് നൽകുന്നത്. ഒരു മാസത്തിന് ശേഷം ഇതേ ഡോസ് മരുന്ന് ഒരിക്കൽ കൂടി നൽകും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അബ്ദുൽ ഖാദർ, വി.ഇ.ഓ ബാബുമോൻ, അക്കൗണ്ടന്റ് ബിന്ദു, സി.ഡി.എസ് പ്രസിഡന്റ് ലീല, വളണ്ടിയർ കുന്നത്ത് റസാഖ് എന്നിവരാണ് വീടുകളിലെത്തി പോഷകപ്പഴ കിറ്റുകൾ നൽകിയത്.
പഞ്ചായത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തി ക്വാറന്റൈനിലാവുന്ന എല്ലാവർക്കും ആരോഗ്യ പോഷണത്തിനായി ഫ്രൂട്ട് കിറ്റും പ്രതിരോധ മരുന്നും നൽകുന്നതിനും പ്രവാസികൾക്ക് പ്രത്യേക ആരോഗ്യ പാക്കേജും തീരുമാനിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് ഫൈസൽ എടശ്ശേരി പറഞ്ഞു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !